മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ്

edavappathiതിരുവനന്തപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി സര്‍ക്കാര്‍. സിഡിറ്റിന്റെ സഹായത്തോടു കൂടിയാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. ഇടവപ്പാതി എന്ന മൊബൈല്‍ ആപ് വഴി റോഡുകളുടെ ശോചനീയാവസ്ഥയും, മലിനീകരണ പ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിനെ നേരിട്ടറിയിക്കാം.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണീ സംവിധാനം ആരംഭിച്ചിരിക്കുന്നത്. മാലിന്യ മേഖയിലെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് അപ്ലിക്കേഷനിലൂടെ അപ്‌ലോഡ് ചെയ്യാം. സിഡിറ്റ് അത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

DONT MISS