നഗ്നതയ്ക്കുള്ളിലെ ചെന്നായ

stotterകൗതുകകരമായ പെയിന്റിംഗാണ് ഇറ്റാലിയന്‍ കലാകാരന്‍ ജോഹന്‍സ് സ്‌റ്റോട്ടറുടേത്. നഗ്നശരീരത്തില്‍ പെയിന്റിംഗ് ചെയ്യുന്ന കലയാണ് ജോഹന്‍സിന്റെ സവിശേഷത. മനുഷ്യ ശരീരത്തില്‍ വരകളുടെ വര്‍ണ വിസ്മയം തീര്‍ക്കുന്ന ഈ കലാകാരന്റെ പുതിയ സൃഷ്ടിയാണ് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.

ചെന്നായയുടെ ചിത്രമാണ് മനുഷ്യ ശരീരത്തില്‍ പെയിന്റിംഗ് നടത്തി ജോഹന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് നഗ്നരായ സ്ത്രീകളുടെ ശരീരത്തില്‍ നിറങ്ങള്‍ ചാലിച്ചാണ് ചെന്നായയെ സൃഷ്ടിച്ചത്. ചലിക്കുന്ന ശില്‍പ്പമായാണ് ജോഹന്‍സ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം അഞ്ച് ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.

മുമ്പും ഇത്തരത്തില്‍ നഗ്ന ശരീരത്തിലെ ചിത്രകല ജോഹന്‍സ് പരീക്ഷിച്ചിരുന്നു. പക്ഷിയും തവളയും, താറാവും ജോഹന്‍സിന്റെ വരകളില്‍ വിസ്മയം തീര്‍ത്തു.

DONT MISS
Top