റംസാന്‍ കാലം സുഗന്ധപൂരിതമാക്കാന്‍ സജീവമാകുന്ന അത്തറു വിപണി

athar

മലപ്പുറം: വീണ്ടും ഒരു റമദാന്‍ കാലം കൂടി വന്നെത്തുമ്പോള്‍ സംസ്ഥാനത്തെ സുഗന്ധ ലേപന വിപണി വീണ്ടും സജീവമാകുകയാണ്. ചെറിയ പെരുന്നാളിന് അണിഞ്ഞൊരുങ്ങാന്‍ അത്തര്‍ നിര്‍ബന്ധമാണ് വിശ്വാസികള്‍ക്ക്. ചെറിയ പെരുന്നാളിന് രാവിലെ പളളിയില്‍ പോകും മുമ്പായി പുത്തനുടുപ്പിട്ട് ഇരു കൈകളിലും അത്തര്‍ പൂശണം. പളളിയില്‍വെച്ച് പരസ്പരം കെട്ടിപ്പുണരുമ്പോള്‍ അത്തറിന്റെ ഗന്ധം നിറഞ്ഞ് നില്‍ക്കണം.

നോമ്പ് കാലത്ത് നിശിദ്ധമെങ്കിലും പെരുന്നാളിന് അത്തര്‍ മണം കൂടിയേ തീരു. നോമ്പിന്റെ ആദ്യപകുതി പൂര്‍ത്തിയാകുന്നതോടെയാണ് അത്തര്‍ വിപണി സജീവമാകുന്നത്. സ്വര്‍ഗത്തിലെ പൂന്തോട്ടമെന്നര്‍ത്ഥം വരുന്ന ജന്നത്തുല്‍ ഫിര്‍ദൗസ് എന്ന ഇനത്തിനാണ് ഇത്തവണ ആവശ്യക്കാര്‍ കൂടുതല്‍. സുഗന്ധ വൃക്ഷമായ ഊദില്‍ നിന്നെടുക്കുന്ന അത്തറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ദീര്‍ഘ നേരം സുഗന്ധം നിലനില്‍ക്കുമെന്നതാണ് അത്തറിന്റെ പ്രത്യേകത. നോമ്പ് അവസാന പത്തിലേക്കടുക്കുമ്പോള്‍ വിപണി ഇനിയും സജീവമാകും.

DONT MISS
Top