പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം കുമരകം പളളിയില്‍ നടത്താന്‍ വിസമ്മതിച്ചത് വിവാദമാകുന്നു

PRIYANAKAകോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ സംസ്‌കാരം നടത്താന്‍ കുമരകം പള്ളി വിസമ്മതിച്ചത് വിവാദത്തില്‍. കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയില്‍ വെച്ച് സംസ്‌കാരം നടത്താന്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയിരുന്നു. അക്രൈസ്തവ ജീവിതം നയിച്ചതു കൊണ്ടാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പളളി അധികൃതരുടെ വിശദീകരണം.

ദേവാലയത്തിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായി പോയി എന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷം അക്രൈസ്തവ ജീവിതം നയിച്ചതിനാലാണ് സംസ്‌കാരം നടത്താന്‍ വിസമ്മതിച്ചതെന്നും പള്ളി അധികൃതര്‍ പ്രതികരിച്ചു. കീഴ്‌വഴക്കങ്ങളും ദേവാലയ ഭരണഘടനയും പാലിച്ചാണ് തീരുമാനം എടുത്തതെന്നും പള്ളി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നാം തീയതിയാണ് മുംബൈയില്‍ വെച്ച് പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഘൗരി(94) അന്തരിച്ചത്. കുമരകം പള്ളി അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാരം. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തിലായിരുന്നു ശവസംസ്‌കാരശുശ്രൂഷകള്‍ നടന്നത്.

ശവസംസ്‌കാരം ജന്മനാട്ടില്‍ നടത്തണമെന്ന് മേരി ജോണ്‍ നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചതിനാല്‍ മൃതദേഹം പരുത്തുംപാറയിലെ വീട്ടിലെത്തിക്കുകയായിരുന്നു. പ്രിയങ്കയുടെ അമ്മ മധു അശോക് ചോപ്രയുടെ മാതാവാണ് കുമരകം കവളപ്പാറ കുടുംബാംഗമായ മേരി ജോണ്‍ അഘൗരി. മാതാവ് മധു അശോക് ചോപ്രയും സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്രയും പ്രിയങ്കക്കൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

DONT MISS
Top