ദലിത് വിദ്യാര്‍ത്ഥിക്ക് ഗവേഷണപ്രബന്ധം സമര്‍പ്പിക്കാന്‍ അവസരം നിഷേധിച്ചു: 10 ദിവസത്തിനകം പരിഹരിക്കണമെന്ന് വിഎസ് സുനില്‍കുമാര്‍

vs-sunil-kumar

തിരുവനന്തപുരം: കേരളാ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥിക്ക് ഗവേഷണപ്രബന്ധം സമര്‍പ്പിക്കാന്‍ അവസരം നല്‍കാത്ത സംഭവത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാറിന്റെ ഇടപെടല്‍. 10 ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വിസിക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. തമിഴ് ദലിത് വിദ്യാര്‍ത്ഥി ടി.രാജേഷിനാണ് പ്രബന്ധം സമര്‍പ്പിക്കാന്‍ അവസരം നല്കാതെ സര്‍വ്വകലാശാല അധികൃതരുടെ പീഡനം മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്.

ഗവേഷണപ്രബന്ധം സമര്‍പ്പിക്കുന്നതിന് വകുപ്പ് മേധാവി തടസംനില്‍ക്കുകയാണെന്നാരോപിച്ച് മൂന്ന് മാസം മുമ്പാണ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്ലാന്റ് ബ്രീഡിംഗ് ജനറ്റിക് വിഭാഗം ഗവേഷകന്‍ രാജേഷ് പരാതിയുമായി രംഗത്തെത്തിയത്. തനിക്ക് പ്രബന്ധം സമര്‍പ്പിക്കാന്‍ അവസരം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ രോഹിത് വെമൂലയുടെ ഗതി തനിക്കുണ്ടാകുമെന്നും വിസിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും രാജേഷിന് പ്രബന്ധം സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ അന്ന് ഉറപ്പ് നല്‍കി. എന്നാല്‍ മൂന്ന് മാസമായിട്ടും ഒരു നടപടിയുമില്ലാത്ത ഘട്ടത്തിലാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ വിഷയത്തിലിടപെട്ടത്.
വിദ്യാര്‍ത്ഥിക്ക് നീതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ചയുണ്ടായതായി സര്‍വ്വകലാശാല നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

DONT MISS
Top