മണ്ണിടിച്ചില്‍: പൊന്‍മുടിയിലേക്കുള്ള യാത്രയ്ക്ക് കലക്ടറുടെ നിരോധനം

ponmudi

തിരുവനന്തപുരം: പൊന്‍മുടിയിലേക്കുള്ള യാത്ര നിരോധിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ഉള്ളതുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കടലില്‍ കുളിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോരമേഖലകളില്‍ താമസിക്കുന്നവരും ഹില്‍ സ്‌റ്റേഷനുകളിലേക്കെത്തുന്ന വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണവിഭാഗം മുന്നറിയിപ്പ് നല്‍കി്. ഇവിടങ്ങളിലേക്ക് രാത്രി യാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.

തെക്കന്‍ ജില്ലകളിലെ തീരദേശ മേഖലകളില്‍ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. മഴ പലയിടത്തും ഗതാഗതം താറുമാറാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിചേ്ഛദിക്കപ്പെട്ടിട്ടുണ്ട്. കാലവര്‍ഷമെത്തിയതിന്റെ സൂചനയായാണ് ഇപ്പോഴത്തെ കനത്ത മഴയെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കാണുന്നത്.

DONT MISS
Top