ഈറ്റ് കൊച്ചി ഈറ്റ്: കൊച്ചിയുടെ രുചി തേടിയൊരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ

eat

കൊച്ചി: കൊച്ചിയിലെ ഭക്ഷണ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റ്’ന്റെ ഏറ്റവും പുതിയ ഒത്തുചേരല്‍ നഗരത്തിലെ പുതിയ ഭക്ഷണശാലയായ ഒബ്രോണ്‍ മാളിലെ ജസ്റ്റ് ടീ കഫെയില്‍ വെച്ചു നടന്നു. നഗരത്തിനു വെളിയില്‍ നിന്നെത്തുന്ന പുതിയ ഭക്ഷണപ്രേമികള്‍ക്ക് കൊച്ചിയിലെ തനതു രുചികളും പുതിയ ഭക്ഷണ കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച ഈ കൂട്ടായ്മയില്‍ ഇന്ന് ഏകദേശം 4000 അംഗങ്ങള്‍ ഉണ്ട് .

_U9A5816

ഇതിനകം നാല് തവണ ഒത്തു കൂടിയിട്ടുള്ള ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ മുന്നോട്ടു വെച്ച ടേസ്റ്റിംങ്ങ് പാര്‍ട്ടി എന്ന വ്യത്യസ്തമായ ഒരു സംരംഭമാണ് ജസ്റ്റ് ടീ കഫെയില്‍ നടന്നത്. മാനേജ്‌മെന്റിന്റെ ക്ഷണം അനുസരിച്ചെത്തിയ ഈറ്റ് കൊച്ചി ഈറ്റ്ന്റെ മുപ്പതിലേറെ ഭാരവാഹികള്‍ ഭക്ഷണ ശാലയില്‍ നിന്നുള്ള മികച്ച വിഭവങ്ങള്‍ രുചിച്ചു നോക്കി.
ഒരു ഉപഭോക്താവിന്റെ ഭാഗത്ത് നിന്നുള്ള അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു .
ജസ്റ്റ് ടീ കഫെ യില്‍ നടന്ന ടേസ്റ്റിങ്ങ് പാര്‍ട്ടിയില്‍ പേര്‍ഷ്യന്‍, ടര്‍ക്കിഷ് വിഭവങ്ങള്‍ ആണ് ഏറെയും ശ്രേദ്ധ പിടിച്ചുപറ്റിയത്. വിഭവങ്ങള്‍ രുചിച്ചു നോക്കുന്നത് കൂടാതെ ഷെഫുമായി വിവിധ വിഭവങ്ങളെ പറ്റി ചര്‍ച്ചകളും നടന്നു. പരിപാടി വന്‍ വിജയമായിരുന്നത് കൊണ്ട് ഫുഡ് വാക്ക് ,കുക്കിംഗ് പാര്‍ട്ടികള്‍ എന്നിങ്ങളെ നവീനമായ പരുപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് ‘ഈറ്റ് കൊച്ചി ഈറ്റ്ന്റെ തീരുമാനം.

DONT MISS
Top