ഗംഗാ മാതൃകയില്‍ പമ്പാ ശുചീകരണം

PAMBA

പത്തനംതിട്ട: ഗംഗാ നദി ശുചീകരണ പ്രവൃത്തിയുടെ മാതൃകയില്‍ പമ്പ ശുചീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം നടത്താന്‍ കേന്ദ്രസംഘം പമ്പയിലെത്തി. പമ്പയെ ഗംഗാ മാതൃകയില്‍ ശുചീകരിക്കാനുള്ള റിപ്പോര്‍ട്ട് സംഘം കേന്ദ്ര സര്‍ക്കാരിന് കൈമാറും.

കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എഞ്ചിനിയര്‍ ജെസി അയ്യരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പമ്പയിലെത്തിയത്. രാജ്യസഭാ എംപി സുരേഷ്‌ഗോപിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സന്നിധാനത്തില്‍ നിന്നും പമ്പയിലെത്തുന്ന നുണങ്ങാറിലെ വെള്ളവും സംഘം പരിശോധനയ്ക്കായി ശേഖരിച്ചു. കേന്ദ്രസംഘത്തിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പമ്പാ പുന:രുജ്ജീവന പദ്ധതിക്ക് രൂപം നല്‍കുക.

DONT MISS
Top