ചൈനയില്‍ റംസാന്‍ വ്രതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി; ഹോട്ടലുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

chinaബീയ്ജിംഗ്: ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ റംസാന്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ വ്രതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. പൊതുഇടങ്ങളിലും ഉത്തരവ് അറിയിക്കുന്ന നോട്ടീസുകളും പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.

നേരത്തെ മുസ്ലീം അധീന പ്രദേശങ്ങളില്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണവുമായി രംഗത്തു വന്നത്. ഹോട്ടലുകള്‍ നിര്‍ബന്ധമായും തുറന്നിടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍, വിദ്യാര്‍ത്ഥികള്‍, വൃദ്ധര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ വ്രതം അനുഷ്ഠിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

chinesemuslims5

സിയാജിംഗ് ഉള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്. ഉയ്ഗര്‍ മുസ്ലീം സമുദായമാണ് ചൈനയില്‍ അധികമായുള്ളത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ മുസ്ലിം സമുദായം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേരത്തെയും സര്‍ക്കാര്‍ ഉത്തരവിനെച്ചൊല്ലി മതവിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ടായിരുന്നു. ഇത്തവണ നിയന്ത്രണം കടുത്തതയായതിനാല്‍ പ്രതിഷേധവും ശക്തമാകാനാണ് സാധ്യത.

DONT MISS
Top