നിസ്‌കാരത്തിനെത്തിയ സഹോദരങ്ങള്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു

kappad

കോഴിക്കോട്: നിസ്‌കരിക്കാനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കാപ്പാട് ഹൈദ്രോസ് പള്ളികുളത്തിലാണ് മുങ്ങിമരിച്ചത്. പീടികകുന്ന് സ്വദേശികളായ മുഹമ്മദ് അസീം (8), മുഹമ്മദ് അല്‍ബീന്‍ (6) എന്നിവരാണ് മരിച്ചത്. 

നിസ്‌കാരത്തിന് പള്ളിയിലേക്ക് കയറും മുമ്പ് അംഗശുദ്ധിവരുത്തുന്നതിനായി കുട്ടികള്‍ കുളത്തിലേക്കിറങ്ങുകയായിരുന്നു. പിന്നീട് പള്ളിയിലുണ്ടായിരുന്നവരാണ് കുട്ടികളെ വെള്ളത്തില്‍ ചലനമറ്റ രീതിയില്‍ കണ്ടെത്തിയത്.

DONT MISS
Top