ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന തൊടാരി; ട്രെയിലര്‍

thodari-2

സൂപ്പര്‍താരം ധനുഷും, കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം തൊടാരിയുടെ ട്രെയിലര്‍ പുറത്തു വന്നു. കുംകി, മൈന എന്നീ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ പ്രഭു സോളമനാണ് സംവിധായകന്‍.

ഒരു റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനായാണ് ധനുഷ് എത്തുന്നത്.തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ കഥക്ക് അധാരം.

രാധാ രവി, കരുണാകരന്‍, ഹരീഷ് ഉത്തമന്‍, ഗണേഷ് വെങ്കിട്ടരാമന്‍, രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top