വ്യാജ ഫെയ്സ്ബുക്ക് പേജ്; പരാതിയുമായി ആമിര്‍ ഖാന്റെ ഭാര്യ കിരണ്‍ റാവു

kiran-rao

തന്റെ പേരില്‍ അജ്ഞാതന്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് സൃഷ്ടിച്ചെന്ന പരാതിയുമായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു രംഗത്ത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വ്യക്തിക്കെതിരെ കിരണ്‍ റാവു സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

വ്യാജ പേജ് നിര്‍മ്മിച്ച് അജ്ഞാതന്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതായി കിരണ്‍ പരാതിയില്‍ ആരോപിക്കുന്നു. തന്റെ പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ബാന്ദ്രകുര്‍ള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ പൊലീസ് തയ്യാറായിട്ടില്ല.

DONT MISS
Top