അട്ടപ്പാടിയില്‍ ഇനി കുട്ടികള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കെന്ന് മന്ത്രി എ കെ ബാലന്‍

ak-balan

തിരുവനന്തപുരം: അട്ടപ്പാടിയിലെ സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ മന്ത്രി എകെ ബാലന്റെ രൂക്ഷവിമര്‍ശനം. പോഷാഹാഹാരകുറവ് മൂലം അട്ടപ്പാടിയില്‍ ഇനി കുട്ടികള്‍ മരിച്ചാല്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ട അത്ര മെച്ചപ്പെട്ടതല്ലെന്നും ഒരു പഞ്ചായത്ത് സെക്രട്ടറി പോലും അട്ടപ്പാടിയിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഗ്രാമവികസന വകുപ്പും ഐടിഡിപിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്‍വീഴ്ചയാണ് സംഭവിക്കുന്നത്. ജീവനക്കാരുടെ കൃത്യനിഷ്ഠ മെച്ചപ്പെട്ടതല്ല. ജനകീയ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ല. മന്ത്രി കുറ്റപ്പെടുത്തി. പോഷകാഹാര കുറവിന്റെ പേരില്‍ അട്ടപ്പാടിയില്‍ ഇനി ഒരു കുട്ടിപോലും മരിക്കാന്‍ ഇടവരരുതെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖല, കമ്മ്യൂണിറ്റ് കിച്ചണ്‍, തൊഴില്‍പരമായ വിഷയങ്ങള്‍ എന്നിവയ്ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.

DONT MISS
Top