സംസ്ഥാന ടിവി അവാര്‍ഡ് പ്രഖ്യാപനം: വിവരണത്തിനുള്ള പുരസ്‌കാരം എം എസ് ബനേഷിന്

banesh

തിരുവനന്തപുരം: സംസ്ഥാന ടി വി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച വിവരണത്തിനുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവിയിലെ എംഎസ് ബനേഷിന്. റസാഖിന്റെ ഇതിഹാസം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിനാണ് എംഎസ് ബനേഷിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ റസാഖ് കോട്ടക്കലിനെ കുറിച്ച് എം എസ് ബനേഷ് തന്നെ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണിത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രോഗ്രാം ചീഫാണ് ബനേഷ്.

അതേസമയം മികച്ച വാര്‍ത്താ അവതാരകനുളള അവാര്‍ഡ് ലഭിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനാണ്. വൈകിട്ട് ഒന്‍പത് മണിക്കുള്ള എഡിറ്റേഴ്‌സ് അവറിന്റെ അവതരണത്തിനാണ് അവാര്‍ഡ്. 15,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.

DONT MISS
Top