ബാലവേല നിരോധന നിയമം കാറ്റില്‍പ്പറത്തുന്നു; ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ എത്തിക്കുന്നു

child

കൊച്ചി: സംസ്ഥാനത്ത് ബാലവേല വ്യാപകമാകുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും ഏജന്‍സികളും ബാലവേല നിരോധന നിയമം കാറ്റില്‍പ്പറത്തിയാണ് കുട്ടികളെ ജോലിക്കായി നിയോഗിക്കുന്നത്.10നും 15 നും മധ്യേ പ്രായമുള്ള കുട്ടികളാണ് ജോലിക്ക് നിയോഗിക്കുന്നവരില്‍ ഏറെയും.

കാലടിയില്‍ നിര്‍മാണ മേഖലയില്‍ ഒരുപാട് കുട്ടികളെയാണ് തൊഴിലിനായി എത്തിച്ചിരിക്കുന്നത്. കൊല്‍ക്കത്തിയില്‍ നിന്നെത്തിയ ബാലന്‍ ജോലി ചെയ്യുന്നത് അച്ഛന്റെ നിര്‍ദേശമനുസരിച്ചാണെന്ന് പറയുന്നു. കൂടെയുള്ളത് അച്ഛനാണെന്നും പറയുന്നു. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് പോലും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത ഭാരമുള്ള ജോലിയാണ് പതിമൂന്നുകാരനെ കൊണ്ട് കരാറുകാരന്‍ ചെയ്യിക്കുന്നത്.

കാലടി നഗരത്തിന്റെ ഹൃദയ ഭാഗത്താണ് നിയമ ലംഘനം നടക്കുന്നത്. പൊലീസും ചൈല്‍ഡ് ലൈന്‍ പോലുള്ള സ്ഥാപനങ്ങളും ഇത്തരം കാഴ്ച്ചകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് ജോലിക്ക് നിയോഗിക്കപ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ 10 ശതമാനത്തോളം കുട്ടികളാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

DONT MISS
Top