വെള്ളപ്പൊക്കം: ഫ്രാന്‍സിലും ജര്‍മ്മനിയിലുമായി 17 മരണം

france

നിമോഴ്‌സ്: വെള്ളപ്പൊക്കവും പ്രളയവും ഫ്രാന്‍സിലും ജര്‍മ്മനിയിലും വിനാശം വിതയ്ക്കുന്നു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലെ പല മേഖലകളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയോടെയാണ് ഫ്രാന്‍സിലും ജര്‍മ്മനിയിലും ജനജീവിതം ദുസ്സഹമായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളിലായി എട്ട് പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം കനത്ത മഴക്കൊപ്പമുണ്ടായ കൊടുങ്കാറ്റിലകപ്പെട്ടാണ് ഫ്രാന്‍സില്‍ ഒമ്പതോളം പേര്‍ മരിച്ചത്. കനത്ത മഴയില്‍ ഫ്രാന്‍സിലെ സീന്‍ അടക്കമുള്ള നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആയിരങ്ങളാണ് ഇതിനോടകം വീടുകളില്‍ നിന്നും പലായനം ചെയ്തത്, സൈന്യത്തിന്റെ നേതൃത്വത്തില്‍ പലയിടങ്ങളിലും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് പാരിസ് മെട്രോയുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെച്ചു. ജര്‍മ്മനിയില്‍ നദി കരവിഞ്ഞ് ഒഴുകിയതിനെതുടര്‍ന്ന് ബവേറിയ പട്ടണം ഏറെക്കുറെ വെള്ളത്തിനടിയിലായി. ദുരിതബാധിത മേഖലകളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. ദുരതി ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

DONT MISS
Top