വിവാദ വെളിപ്പെടുത്തല്‍: ഇഎസ് ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സാധ്യത

bijimol

ഇടുക്കി: പീരുമേട് മണ്ഡലത്തില്‍ ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ വിവാദവെളിപ്പെടുത്തല്‍ സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി സിപിഐ ഇടുക്കി ജില്ലാകൗണ്‍സില്‍ ഈ മാസം 18 ന് ചേരും. വിഷയത്തില്‍ അന്വേഷണം നടത്തിയ ശേഷമാകും ജില്ലാ കൗണ്‍സിലിന്റെ തുടര്‍നടപടി. അതേസമയം ജില്ലാ കൗണ്‍സില്‍ ഒറ്റക്കെട്ടായി എതിര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ ബിജിമോള്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പീരുമേട് താലൂക്കില്‍ നിന്നുള്ള പാര്‍ട്ടി നേതാവിന് നോട്ടീസ് നല്‍കാന്‍ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പൊതുപ്രസംഗം നടത്തിയതിനും ഒരു വാരികക്ക് അഭിമുഖം നല്‍കിയതിനും ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഗുരുതരമായ അച്ചടക്കലംഘനമാണ് ബിജിമോള്‍ നടത്തിയതെന്നായിരുന്നു കൗണ്‍സിലിന്റെ പൊതുനിലപാട്. ബിജിമോളുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നാണ് ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നുവന്ന പൊതുനിലപാട്. എന്നാല്‍ ബിജിമോളുടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്നും പാര്‍ട്ടി അന്വേഷിക്കും. അന്വേഷണത്തിനുശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം 18,19 തിയതികളില്‍ ജില്ലാ കൗണ്‍സില്‍ ചേരും.

DONT MISS
Top