ഭാര്യ മദ്യപിക്കാന്‍ സമ്മതിച്ചില്ല: ആത്മഹത്യാ ഭീഷണി മുഴക്കി പൊലീസിനെ വട്ടം കറക്കി കൊച്ചുമോന്‍ (വീഡിയോ)

suicide
ആലപ്പുഴ: വീട്ടിലിരുന്നു മദ്യപിക്കാന്‍ ഭാര്യ അനുവദിക്കാത്തതില്‍ മനം നൊന്ത് ഭര്‍ത്താവിന്റെ ആത്മഹത്യാ ഭീഷണി. പറമ്പിലെ പുളിമരത്തില്‍ കയറി ഭീഷണി മുഴക്കിയ കൊച്ചുമോന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല സ്ഥലത്ത് എത്തിയ പൊലീസിനും വലിയ തലവേദയായി.രണ്ടു മണിക്കുറോളം നാട്ടുകാരേം വീട്ടുകാരേം പോലിസിനേയും കൊച്ചുമോന്‍ വട്ടം കറക്കി.

മാന്നാര്‍ ഇരമത്തുര്‍ പുതുപ്പള്ളില്‍ തെക്കേതില്‍ രാധാകൃഷ്ണന്‍ എന്ന കൊച്ചുമോന്‍ പതിവായി മദ്യപിച്ച് വീട്ടില്‍ കലഹം കൂട്ടും. ഇത് സഹിക്കാനാവാതെയാണ് ഭാര്യ മദ്യപാനത്തെ എതിര്‍ത്തത്. ഭാര്യയുടെ വെല്ലുവിളിക്ക് മുന്നില്‍ തോല്‍ക്കാനില്ലെന്നും താന്‍ ആത്മഹത്യ ചെയ്ത് പ്രതികാരം ചെയ്യുമെന്നും വമ്പുപറഞ്ഞാണ് കൊച്ചുമോന്‍ ഉറുമ്പിനെ ഭയക്കാതെ പുളിമരത്തില്‍ കയറിപ്പറ്റി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കാഴ്ച്ചകാണാന്‍ തടിച്ചു കുടിയ നാട്ടുകാരെയും അനുനയിപ്പിക്കാനെത്തിയ പൊലീസുകാരെയും കൊച്ചുമോന്‍ അസഭ്യം പറഞ്ഞ് പരിഹസിച്ചു. കൂടാതെ മാന്നാര്‍ എസ് ഐ ശ്രീജിന്റെ മുഖത്തേക്ക് അടിവസ്ത്രം വലിച്ചെറിഞ്ഞും കൊച്ചുമോന്‍ അരിശം തീര്‍ത്തു. കൊച്ചുമോന്റെ അഭ്യാസം കൈവിട്ടു പോയപ്പോള്‍ പൊലീസ് മാവേലിക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം കൊച്ചുമോനെ പുളിമരത്തില്‍ നിന്ന് താഴെയിറക്കി മാന്നാര്‍ പൊലീസിന് കൈമാറുകയായിരുന്നു. കൊച്ചുമോനെതിരെ ചില കൊച്ചു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

DONT MISS
Top