തൂക്കം സെല്‍ഫോണിനോളം; നവജാത ശിശുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഡോക്ടര്‍മാര്‍

baby
നല്‍ഗൊണ്ട: തെലങ്കാനയില്‍ സെല്‍ഫോണിനോളം തൂക്കം വരുന്ന കുഞ്ഞിനെ യുവതി പ്രസവിച്ചു. വളര്‍ച്ചയെത്താത്ത പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ഏഴാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിനെ അഞ്ച് മാസത്തെ വിദഗ്ധ ചികിത്സയ്ക്കു ശേഷം സാധാരണ നിലയിലുള്ള കുഞ്ഞിന്റെ തൂക്കത്തില്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കി.

തെലങ്കാനയിലെ പിന്നാക്ക ജില്ലയായ നല്‍ഗൊണ്ടയിലാണ് റിഷിത എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചപ്പോള്‍ റിഷിതയുടെ തൂക്കം വെറും 650 ഗ്രാം അതായത് ഒരു മൊബൈല്‍ഫോണിനോളം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് റിഷിതയുടെ ഡോക്ടര്‍മാര്‍ പറയുന്നു. ജീവിത്തിലേക്ക് തിരിച്ചെത്തില്ലെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ റിഷിതയെ പരിചരിച്ചു. അഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2.5 കിലോ തൂക്കം റിഷിതയ്ക്കുണ്ടായി എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സാധാരണ ഗതിയില്‍ വളര്‍ച്ചയെത്താത്ത കുഞ്ഞിന്റെ കാര്യങ്ങള്‍ ആശുപത്രിയില്‍ പരിഗണിക്കാറില്ല. മറ്റ് ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയക്കുകയാണ് പതിവ്. എന്നാല്‍ റിഷിതയുടെ മാതാപിതാക്കള്‍ ദരിദ്രരും കുഞ്ഞ് ഒരു പെണ്‍കുട്ടിയായതിനാലും റിഷിതയെ തങ്ങള്‍ തന്നെ പരിചരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും പറഞ്ഞു.

24-26 കുഞ്ഞുങ്ങള്‍ക്ക് നാല് നഴ്‌സുമാരെയാണ് പരിചരിക്കാനായി നിയോഗിക്കുക. എന്നാല്‍ റിഷിതയ്ക്ക് ഒരു നഴ്‌സിനെ പരിചരിക്കാനായി വെച്ചു. വളരെ സൂക്ഷ്മതയോടെയാണ് റിഷിതയുടെ ഓരോ കാര്യങ്ങളും ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചത്.  റിഷിതയ്ക്ക് പ്രത്യേകം ശ്രദ്ധ തന്നെ നല്‍കി. ഇന്ത്യയില്‍ തന്നെ ഇതാദ്യത്തെ സംഭവമാണ്.

മാതാപിതാക്കളും റിഷിതയുടെ മുത്തശ്ശിയും വളരെ പ്രതീക്ഷയിലായിരുന്നു. തന്റെ കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ പൊന്നുപോലെയാണ് ശുശ്രൂഷിച്ചതെന്ന് റിഷിതയുടെ അമ്മ മംമ്ത പറയുന്നു. ഡോക്ടര്‍മാര്‍ പ്രതീക്ഷ നല്‍കി. ഡോക്ടര്‍മാര്‍ റിഷിതയുടെ എന്നും തന്നോട് സംസാരിച്ചുവെന്നും എത്രമാത്രം ശ്രദ്ധ അവള്‍ക്കു നല്‍കണമെന്നതിനെ കുറിച്ച് വിശദീകരിച്ചുവെന്നും മംമ്ത പറഞ്ഞു.

കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും എങ്ങനെയാണോ പരിപാലിച്ചത് അതുപോലെയാണ് റിഷിതയെ ഡോക്ടര്‍മാരും നഴ്‌സുമാരും ശ്രദ്ധിച്ചതെന്ന് മുത്തശ്ശി മാളമ്മ പറഞ്ഞു. എന്നും റിഷിതയെ പരിപാലിച്ച് നഴ്‌സുമാര്‍ അടുത്തുണ്ടാകും. ഭക്ഷണം, മരുന്ന് എന്നിവയെല്ലാം നല്‍കും. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കുറിച്ച് അത്ര നല്ലതല്ലാത്ത് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പേടിയായിരുന്നു. എന്നാല്‍ റിഷിതയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ആശുപത്രി അധികൃതര്‍ ദൈവങ്ങളെപോലെയാണ് എന്തോ മാജിക് അവര്‍ കാണിച്ചുവെന്ന് കുടുംബം ഒന്നടങ്കം പറഞ്ഞു.

ഇപ്പോള്‍ റിഷിത വളരെ ആരോഗ്യവതിയാണ്. സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ കൈകാലിട്ടടിക്കുകയും ചിരിക്കുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്യുന്നു.

DONT MISS
Top