ഒരു ഗ്രാമത്തിന് പാലം ലഭിക്കാന്‍ ഒമ്പതാം ക്ലാസുകാരന്റെ സാഹസിക സമരം

student

കൊച്ചി: ഒരു ദ്വീപിലേക്ക് പാലം ലഭിക്കാന്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയുടെ സാഹസികസമരം. പൂത്തോട്ട വേമ്പനാട്ട് കായല്‍ നീന്തികടന്നാണ് അര്‍ജുന്‍ സന്തോഷെന്ന ഒമ്പതാംക്ലാസുകാരന്‍ സ്‌കൂളില്‍ പോകുന്നത്. പെരുന്തളംദ്വീപില്‍ നിന്നും പൂത്തോട്ടയിലേയ്ക്ക് പാലം വേണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടും അധിക്യതര്‍ തിരിഞ്ഞുനോക്കാതിരുന്നതുകൊണ്ടാണ് അര്‍ജുന്‍ സന്തോഷ് എന്ന ഒമ്പതാം ക്ലാസുകാരന്‍ പുഴ നീന്തികടന്ന് സമരം ചെയ്യുന്നത്.

പെരുന്തളം ദ്വീപില്‍ നിന്നും പൂത്തോട്ടയിലേയ്ക്ക് പാലം വരുന്നതുവരെ ഇനി എല്ലാദിവസവും രണ്ടുകീലോമീറ്ററോളം വേമ്പനാട്ട് കായല്‍ നീന്തികടക്കാനാണ് അര്‍ജുന്‍ സന്തോഷിന്റെ തീരുമാനം. ഈ പ്രതിഷേധ സമരം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന വിശ്വാസത്തിലാണ് അര്‍ജുന്‍ സന്തോഷ്. പെരുന്തളം ദ്വപീല്‍ പതിനായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ ആകെയുളളത് രണ്ട് ബോട്ടുകള്‍ മാത്രം. ദ്വീപ് നിവാസികള്‍ക്ക് ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ പലരെയും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. പാലത്തിന് വേണ്ടി ജനപ്രതിനിധികളുടെ കാലുപിടിച്ച് മടുത്തപ്പോഴാണ് പ്രതിഷേധസമരവുമായി അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ സമരം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അര്‍ജുന്‍ സന്തോഷ്.

DONT MISS
Top