ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

earth-quake
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനം. സുമാത്ര ദ്വീപിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ഓടെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാഡംഗ് നഗരത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കയിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ആളുകള്‍ ഉറങ്ങുകയായിരുന്ന സമയത്തായിരുന്നു ഭൂചലനമുണ്ടായത്. ഏകദേശം 90,000 ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

DONT MISS
Top