കൊല്ലത്ത് കടല്‍ക്ഷോഭം രൂക്ഷം; തീരവാസികളുടെ ജീവിതം പ്രതിസന്ധിയില്‍

kadal

കൊല്ലം: കൊല്ലത്തെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. ഇരവിപുരം, താന്നി പ്രദേശങ്ങളിലാണ് ജനങ്ങളുടെ ജീവന് ഭീക്ഷണിയായി കടലാക്രമണം ഉണ്ടാകുന്നത്. പുലിമുട്ട് ഭേദിച്ച് ആഞ്ഞടിക്കുന്ന കടലിനെ പേടിച്ച് കഴിയുകയാണ് നിരവധി തീരദേശ കുടുംബങ്ങള്‍. അതിനിട അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കടല്‍ വീടിനുള്ളിലേയ്ക്കു വരെ അടിച്ചു കയറുന്ന അവസ്ഥയാണുള്ളത്. പലര്‍ക്കും വീടുവിട്ടിറങ്ങേണ്ടി വരുന്നു. ചിലര്‍ ബന്ധുക്കളുടെ വീട്ടില്‍ ഇടം നേടുന്നുണ്ടെങ്കില്‍ മറ്റു ചിലര്‍ക്ക് പോകാന്‍ ഇടം പോലുമില്ല. ചെറിയ കല്ലുകള്‍ കൊണ്ടുള്ള കടല്‍ഭിത്തികൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ ശക്തമായി അടിച്ചു കയറുമ്പോള്‍ കല്ലുകള്‍ മറിഞ്ഞു വീഴുകയാണ് ചെയ്യുന്നത്. രാത്രികാലങ്ങളില്‍ പലപ്പോഴും ഉറങ്ങാതെ കാവലിരിക്കേണ്ടി വരുന്നു. ചെറിയ കുട്ടികളുമായി വീടുവിട്ടോടേണ്ട അവസ്ഥയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പുലിമുട്ടില്ലാത്ത പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.

DONT MISS
Top