യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

retrol

അബുദാബി: യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് അഞ്ച് ശതമാനവും ഡീസലിന് പത്ത് ശതമാനവും വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ദുബൈയിലെ പാര്‍ക്കിങ് നിരക്കിലെ വര്‍ദ്ധനവിന് പിന്നാലെയാണ് ഇന്ധന വിലയും വര്‍ദ്ധിപ്പിക്കുന്നത്. സ്‌പെഷ്യല്‍ ഗ്രെയ്ഡ് പെട്രോളിന് ലിറ്ററിന് 1.75 ദിര്‍ഹമായി വില ഉയരും. നിലവില്‍ ഇത് ലിറ്ററിന് 1.67 ദിര്‍ഹമാണ്. സൂപ്പറിന് ലിറ്ററിന് 1.78 ദിര്‍ഹം എന്നത് 1.86 ദിര്‍ഹമായും ഉയരും. ഇപ്ലസ് ഗ്യാസോലൈന്് അഞ്ച് ശതമാനമാണ് വില വര്‍ദ്ധിപ്പിക്കുക. ലിറ്ററിന് 1.60 ദിര്‍ഹം ആയിരുന്നത് 1.68 ദിര്‍ഹമായി ഉയരും.

ഡീസലിന് ലിറ്ററിന് 1.6 ദിര്‍ഹമായിരുന്നത് 1.77 ദിര്‍ഹമായും വര്‍ദ്ധിക്കും. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഡീസല്‍, പെട്രോള്‍ വില യുഎഇല്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് യുഎഇ ഇന്ധനവിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.

DONT MISS
Top