വീഴുന്ന കുഞ്ഞിനെ രക്ഷിക്കുന്ന സെയില്‍സ്മാന്‍; വീഡിയോ വൈറലാകുന്നു

കല്‍പ്പറ്റ: വയനാട്ടിലെ ഒരു ജ്വല്ലറിക്കടയില്‍ സെയില്‍സ്മാന്റെ അവസരോചിതമായ ഇടപെടല്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. കല്‍പ്പറ്റയിലെ ജ്വല്ലറിയിലാണ് അശ്രദ്ധമായി മേശപ്പുറത്ത് ഇരുത്തിയ കുഞ്ഞിനെ സെയില്‍സ്മാന്‍ രക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും സ്വര്‍ണം തെരഞ്ഞെടുക്കുന്നതിനിടയില്‍ കുഞ്ഞിനെ മേശപ്പുറത്തിരുത്തിയതായിരുന്നു. കുഞ്ഞ് കളിക്കുന്നതിനിടയില്‍ പിറകോട്ട് മറിഞ്ഞു വീഴാന്‍ ശ്രമിക്കുന്നതിനിടയില്‍ സെയില്‍സ്മാന്‍ ഓടിവന്ന് കുഞ്ഞിനെ താങ്ങിയെടുക്കുകയായിരുന്നു.

DONT MISS