ഗതാഗത കുരുക്കിന് പരിഹാരവുമായി ചൈന; ഇലവേറ്റഡ് ബസ് നിരത്തുകളില്‍ ഇറക്കും

bus

ഗതാഗത കുരുക്കാണ് നഗരങ്ങളിലെ റോഡുകളിലെ പ്രധാന പ്രശ്‌നം. നിരത്തുകളില്‍ വാഹനങ്ങള്‍ നിറഞ്ഞ് തിരക്ക് വര്‍ധിച്ച് കുരുക്ക് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാല്‍നട യാത്രക്കാരെയും രൂക്ഷമായി ഇത് ബാധിക്കും. എവിടെയെങ്കിലും പോകാനിറങ്ങിയാല്‍ ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍ തന്നെ എടുക്കും. ഇതിനെല്ലാം പരിഹാരമായി പുതിയ സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ചൈന.

നിരത്തുകളിലെ സ്ഥലപരിധി കൂടുതല്‍ ഉപയോഗത്തില്‍ കൊണ്ടുവരികയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. ബസിന്റെ മാതൃകയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇലവേറ്റഡ് ബസ് എന്നാണ് ഇതിന്റെ പേര്. മെയ് 22 ന് നടന്ന ചൈന ബീയ്ജിംഗ് ഇന്റര്‍നാഷണല്‍ ഹൈ ടെക് എക്‌സ്‌പോയിലാണ് ഇലവേറ്റഡ് ബസ് അവതരിപ്പിച്ചത്.

പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയാണ് ബസ് നീങ്ങുക. 1,200 ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോഡിലൂടെ നീങ്ങുമ്പോഴും വാഹനങ്ങള്‍ക്ക് മുകളിലൂടെ നീങ്ങി സ്ഥലം ഒട്ടും കളയാതെ ട്രോഫിക് ജാം ഉണ്ടാക്കാതെയാണ് ബസ് മുന്നോട്ട് പോവുക. ഒരു വര്‍ഷത്തിനുള്ളില്‍ ബസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രൊജക്ട് എഞ്ചിനിയര്‍ ഭായ് ഷിമിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.

DONT MISS