ആരോഗ്യ മേഖലയില്‍ സൗദി അറേബ്യയും ഇന്ത്യയും സഹകരണം ശക്തമാക്കുന്നു

saudi

ദുബൈ: ആരോഗ്യ മേഖലയില്‍ സൗദി അറേബ്യയും ഇന്ത്യയും സഹകരണം ശക്തമാക്കുന്നു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണാ പത്രം ഒപ്പുവെക്കും. ഇതിനായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയെ സൗദി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ഭരണാധികാരി സല്‍മാഗന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ സലാം കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ആരോഗ്യ രംഗത്ത് ഏതെല്ലാം മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ കഴിയും എന്നത് പഠിക്കും. ഇതു സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനും ധാരണാ പത്രം ഒപ്പുവെക്കുന്നതിനുമാണ് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടൂറിസം, സാംസ്‌കാരിക പൈതൃക മേഖലകളില്‍ ഫ്രാന്‍സുമായി രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നതിന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അനുമതി നല്‍കി. പ്രതിരോധം, സുരക്ഷാ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഗവേഷണ പഠനത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. അമീര്‍ സുല്‍്ത്താന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം എന്ന പേരിലാണ് സെന്റര്‍ ആരംഭിക്കുന്നത്. ദീര്‍ഘദൂര റോഡുകളിലുണ്ടാകുന്ന വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നീക്കം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

DONT MISS
Top