മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

METHIL
നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. നവാഗതനായ നിതിന്‍ നാഥ് തിരക്കഥയെഴുതി സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെയാണ് മേതില്‍ ദേവിക സിനിമാ രംഗത്തേക്ക് എത്തുന്നത്. പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇതിന് മുന്‍പും സിനിമയിലേക്ക് ഓഫറുകള്‍ വന്നിരുന്നതായി ദേവിക പറയുന്നു. കഥാപാത്രങ്ങള്‍ തനിക്ക് ചേരില്ല എന്നു തോന്നിയതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. കഥ കേള്‍ക്കുമ്പോള്‍ കഥാപാത്രങ്ങളെ തനിക്ക് ചേരുമോ എന്ന് മനസില്‍ ചിന്തിച്ചു നോക്കും. ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിന്റെ കഥ മനോഹരമായി തോന്നി. ഇത് കവിത പോലെ ക്ലാസിക് ആയ ഒരു കഥയാണ്. അതുകൊണ്ടുതന്നെയാണ് അഭിനയിക്കാമെന്നു കരുതിയതും. താന്‍ അനുകൂലമായി മറുപടി നല്‍കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലും കരുതിയിട്ടുണ്ടാകില്ല. പത്മരാജന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രമാണ് ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്നും ദേവിക വ്യക്തമാക്കി.

മഡോണയെക്കൂടാതെ വിജെ മേഘ്‌ന നായര്‍, മാധ്യമപ്രവര്‍ത്തകയായ ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

DONT MISS
Top