ഇഷ്ടാനുസരണം വിവിധ ഭാഗങ്ങളായി വേര്‍തിരിക്കാം; ഗൂഗിളിന്റെ മോഡ്യുലാര്‍ സ്മാര്‍ട്ട്ഫോണ്‍ അടുത്ത വര്‍ഷം വിപണിയില്‍

phone

ഇഷ്ടാനുസരണം വിവിധ ഭാഗങ്ങളായി വേര്‍തിരിക്കാന്‍ സാധിക്കുന്ന മോഡ്യുലാര്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഫോണിന്റെ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ഫിറ്റ് ചെയ്യാം. ബാറ്ററി, ക്യാമറ, സ്പീക്കറുകള്‍, സ്‌ക്രീന്‍ എന്നിവ താല്‍പര്യമനുസിച്ച് ഫിറ്റ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേണ്ട എന്നു തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയൊരു മാറ്റത്തിന് വഴിയൊരുക്കുന്നതാണ് പുതിയ സ്മാര്‍ട്ട്‌ഫോണെന്നാണ് കമ്പനിയുടെ വാദം. ഗൂഗിളിന്റെ പ്രൊജക്ട് ആരയാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഫോണിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഗൂഗിള്‍. ഫോണിന്റെ അന്തിമ രൂപവും തയ്യാറാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top