സൗദിയിലെ അല്‍ഹസാ കോടതിയില്‍ അടിപിടി; 7 പേര്‍ക്ക് പരിക്കേറ്റു

saudi
ദുബൈ: സൗദിയിലെ അല്‍ഹസാ കോടതിയില്‍ രണ്ട് കക്ഷികള്‍ തമ്മില്‍ കയ്യാങ്കളി. സൗദി സ്വദേശികളായ രണ്ടുപേര്‍ തമ്മിലാണ് കോടതി വളപ്പില്‍ അടിപിടികൂടിയത്. കേസ് വിസ്താരത്തിനായി ഇരു കക്ഷികളും കോടതിയില്‍ എത്തിയപ്പോഴായിരുന്നു ചെറിയ രീതിയില്‍ സംഘട്ടനം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളാണ് അടിപിടിയില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. അല്‍ഹസാ കോടതിയുടെ വരാന്തയില്‍ വെച്ചായിരുന്നു വാഗ്വാദം നടന്നത്. തര്‍ക്കം മൂത്തപ്പോള്‍ ഇരു കക്ഷികളും തമ്മില്‍ അടിപിടിയായി. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരും കക്ഷികള്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും കോടതിയും പരിസരവും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. 35 ഓളം പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

DONT MISS
Top