യുഎഇയുടെ മൊത്തം ജനസംഖ്യയുടെ 87 ശതമാനവും വിദേശികളെന്ന് കണക്കുകള്‍

traffic-uae

യുഎഇയുടെ മൊത്തം ജനസംഖ്യയുടെ 87 ശതമാനവും വിദേശികളെന്ന് കണക്കുകള്‍. സൗദി അറേബ്യയില്‍ മൂന്നിലൊന്ന് പേരും വിദേശികളാണ്. കുവൈത്തിലും ഖത്തറിലുമെല്ലാം മൊത്തം ജനസംഖ്യയുടെ എഴുപത് ശതമാനത്തിലധികവും വിദേശികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും അധികം വിദേശികളെ അന്നമൂട്ടുന്ന രാജ്യം യുഎഇ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎഇയുടെ മൊത്തം ജനസംഖ്യയുടെ 87 ശതമാനം ആണ് വിദേശികളുടെ എണ്ണം. തൊട്ടടുത്ത് ഖത്തറാണ്. 86 ശതമാനം വിദേശികളാണ് ഖത്തറിലുള്ളത്. കുവൈത്തില്‍ 70 ശതമാനം ആണ് വിദേശികളുടെ എണ്ണം. ഒമാന്റേയും ബഹ്‌റൈന്റെയും അവസ്ഥ വ്യത്യസ്തമല്ല.

എന്നാല്‍ ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് വിദേശികള്‍ ഉള്ള രാജ്യം സൗദി അറേബ്യ ആണ്. മൊത്തം ജനസംഖ്യയുടെ 32.72 ശതമാനം പേരാണ് വിദേശികള്‍ എന്ന് ജനറല്‍ അഥോറിട്ടി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. സൗദിയുടെ മൊത്തം ജനസംഖ്യ 30.77 ദശലക്ഷം ആണ്. ഇതില്‍ 10.7 ദശലക്ഷം പേരും വിദേശികള്‍. സൗദിയില്‍ തന്നെ പൂണ്യഭൂമിയായ മക്കയിലാണ് ഏറ്റവും കൂടുതല്‍ വിദേശികളുള്ളത് .രണ്ടാം സ്ഥാനം റിയാദിനുമാണ്. ജിസിസി രാഷ്ട്രങ്ങളിലെ മൊത്തം വിദേശികളില്‍ ഭൂരിഭാഗവും ഏഷ്യന്‍ സ്വദേശികളാണ്. ഇതില്‍ തന്നെ കൂടുതലും അവിദഗ്ധ തൊഴിലാളികളും സേവനമേഖലയില്‍ ജോലി ചെയ്യുന്നവരും ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top