കൊല്ലത്ത് മുകേഷിന് മികച്ച ഭൂരിപക്ഷത്തോടെ വിജയം

mukesh

കൊല്ലം: കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ മുകേഷിന് മികച്ച ഭുരിപക്ഷത്തോടെ വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയെ 17,611 വോട്ടുകള്‍ക്കാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷ് 63,103 വോട്ടുകള്‍ നേടിയപ്പോള്‍ സൂരജ് രവിയ്ക്ക് 45492 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ ഗുരുദാസന്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ മികച്ച ഭൂരിപക്ഷമാണ് മുകേഷ് നേടിയത്. 8540 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗുരുദാസന്‍ അന്ന് വിജയിച്ചത്. ഗുരുദാസന്‍ ആകെ നേടിയത് 57.986 വോട്ടുകളായിരുന്നു ഗുരുദാസന്‍ നേടിയത്.

കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പ്പറേഷനിലെ 23 വാര്‍ഡുകളും പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാ മണ്ഡലമാണ് കൊല്ലം. ആര്‍എസ്പി, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. ആര്‍എസ്പി സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ സ്ഥിരമായി ജയിച്ചിരുന്നത്.

DONT MISS
Top