തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

cyclone

ചെന്നൈ: രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റിന് കാരണമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കന്‍ തമിഴ്‌നാട്ടിലും ദക്ഷിണ ആന്ധ്രയിലുമാണ് ചുഴലിക്കാറ്റ് വീശുക. തമിഴ്‌നാട്ടിലും കേരളത്തിലും ചിലയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. ചെന്നൈയില്‍ ഇതുവരെ 101 മില്ലിമീറ്റര്‍ മഴ ലഭിച്ചു. തമിഴ്‌നാട്ടിലെ തീരദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മീന്‍പിടിക്കാന്‍ പോകുന്നവരും ജാഗ്രരരായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ കളക്ടര്‍മാര്‍ മുന്‍കരുതല്‍ എടുക്കാനുള്ള എല്ലാ സംവിധാനങ്ങള്‍ എടുക്കാനും കഴിവതും ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി.

DONT MISS
Top