പാലങ്ങളിലെ കൗതുകം; ലോകത്തെ വിസ്മയിപ്പിക്കുന്ന പാലങ്ങള്‍

രണ്ട് കരകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാനാണ് പാലങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. പണ്ട് കാലത്ത് മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയ പാലങ്ങള്‍ മുതല്‍ ഇന്നത്തെ കോണ്‍ക്രീറ്റ് പാലങ്ങള്‍ വരെ ഓരോ കാലത്തും വ്യത്യസ്തമായ നിര്‍മ്മിതിയായിരുന്നു. ഇന്ന് പാലങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ രണ്ടുണ്ട് കാര്യം. ഒന്ന്
കരകളെ തമ്മില്‍ യോജിപ്പിച്ച് ഗതാഗത സൗകര്യം ഉണ്ടാക്കുന്നു. മറ്റൊന്ന് തങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം പ്രകടമാക്കാനും കലാവൈദഗ്ധ്യം കാഴ്ചവെക്കാനും.

കണ്ടാല്‍ അതിശയിച്ചുപോകുന്ന ചില പാലങ്ങളുണ്ട്. നിര്‍മാണ വൈദഗ്ധ്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ചില പാലങ്ങള്‍ കാണാം. നിര്‍മാണ രീതി കൊണ്ടും നീളം കൊണ്ടും വ്യത്യസ്തമായ ചില പാലങ്ങള്‍:

garden

ഗാര്‍ഡന്‍ ബ്രിഡ്ജ്: ലണ്ടനില്‍ തേംസ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ഗാര്‍ഡന്‍ ബ്രിഡ്ജ് തോമസ് ഹെയ്തര്‍വിക്കാണ് നിര്‍മ്മിക്കുന്നത്. 30 ഓളം പാലങ്ങള്‍ തേംസ് നദിക്കു മുകളില്‍ പണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗാര്‍ഡന്‍ ബ്രിഡ്ജ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. പരിസ്ഥിതി സൗഹാര്‍ദം ലക്ഷ്യമിട്ടാണ് ഈ പാലം നിര്‍മ്മിക്കുന്നത്. ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് ഒരു പൂന്തോട്ട മാതൃകയിലാണ് പാലം. ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുന്ന പാലം 2018 ഓടെ പൂര്‍ത്തിയാകും. 275 മില്യണ്‍ ഡോളറാണ് പാലത്തിന്റെ നിര്‍മാണ ചെലവ്.

THAI

ഡാന്‍ജിയാങ് പാലം: 3,000 അടി ഉയരത്തില്‍ നിര്‍മിക്കുന്ന പാലത്തില്‍ ഒരു ടവറും ഉണ്ട്. സാഹ ഹാദിദ് ആര്‍ക്കിടെക്ചര്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാതാക്കള്‍. പാലത്തില്‍ നിന്നാല്‍ വളരെ വര്‍ണാഭമായ കാവ്ചകള്‍ കാണാന്‍ കഴിയും. സൂര്യാസ്തമയം കാണാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടു തന്നെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്.

BRIDGE

ലക്കി നോട്ട് പാലം: ഈ വര്‍ഷം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാന്‍ പോകുന്ന പാലമാണ് ചൈനയിലെ ലക്കി നോട്ട് പാലം. കുരുക്കുകള്‍ കെട്ടിയ മാതൃകയിലുള്ള പാലം നെക്സ്റ്റ് ആര്‍ക്കിടെക്ച്വര്‍ കമ്പനിയാണ് നിര്‍മിക്കുന്നത്. രൂപകല്‍പ്പനയും പേരും ചൈനയിലെ വിശ്വാസ പ്രകാരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാഗ്യമുണ്ടാകട്ടെ എന്നാണ് ഇതിന് അര്‍ത്ഥം.

BRIDGE-2

സോള്‍വ്‌സ്‌ബോര്‍ഗ് പാലം: യൂറോപ്പിലെ കാല്‍നട യാത്രക്കാര്‍ക്കു വേണ്ടിയുള്ള ഏറ്റവും നീളം കൂടിയ പാലമാണിത്. സ്വീഡനിലാണ് പാലം നിര്‍മ്മിച്ചിര്കകുന്നത്. ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത് ല്യസാരികിതേക്തര്‍ കമ്പനിയാണ്. നിറം മാറുന്ന എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് പാലം അലങ്കരിച്ചിരിക്കുന്നു.

kog
കോഗ് നോര്‍ത്ത് സ്‌റ്റേഷന്‍ പാലം: ഡെന്‍മാര്‍ക്കിലെ കോഗ് നോര്‍ത്ത് സ്‌റ്റേഷന്‍ പാലം ഏറെ പുതുമയോടെയാണ് നിര്‍മിച്ചിരിക്കുന്നത്. സിഒബിഇ ആര്‍ക്കിടെക്‌സ് ഡിസ്സിംഗും സിഒഡബ്ലുഐയും ചേര്‍ന്നാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും ഒന്നിച്ച് പോകാന്‍ കഴിയുന്ന തരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

Untitled-1
DONT MISS
Top