ആലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം; നിരവധി വീടുകള്‍ കടലെടുത്തു

kadal
ആലപ്പുഴ: ആലപ്പുഴയില്‍ കടല്‍ ക്ഷോഭം രൂക്ഷം. ജില്ലയുടെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വൈകിയാണ് കടല്‍ക്കയറിയത്. നിരവധി വീടുകള്‍ അപകട ഭീഷണിയിലായതിനെത്തുടര്‍ന്ന് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, ഒറ്റമശ്ശേരി, ആയിരംതൈ, കാരൂര്‍, വാടയ്ക്കല്‍, പുറക്കാട് 18ാം വാര്‍ഡ്, തൃക്കുപ്പുഴ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച വൈകി കടല്‍ക്ഷോഭമുണ്ടായത്. പള്ളിത്തോട്, അന്ധകാരനഴി, വാടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. ദുരിതം വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം വിളിച്ചിട്ടുണ്ട്.

DONT MISS
Top