ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്യവെ അവതാരകയ്ക്ക് അവതാരകന്‍ കോട്ട് കൈമാറി; ട്വിറ്ററില്‍ പരിഹാസവര്‍ഷം

coatലോസ് ഏയ്ഞ്ചല്‍സ്: അവതാരകയ്ക്ക് കോട്ട് കൈമാറിയത് സംപ്രേഷണം ചെയ്ത ചാനലിന് പരിഹാസ വര്‍ഷം. ലോസ് ഏയ്ഞ്ചല്‍സിലെ പ്രാദേശിക ചാനലായ കെഎല്‍ടിഎ ചാനലാണ് പുലിവാല് പിടിച്ചത്. കാലാവസ്ഥ അവതരിപ്പിക്കുന്ന ലിബര്‍ട്ടെ ചാനിനാണ് അവതാരകനായ ക്രിസ് ബുറോസ് കോട്ട് കൈമാറിയത്. സംഭവം സോഷ്യല്‍മീഡിയയില്‍ ട്രോള്‍ ആയിക്കൊണ്ടിരിക്കുകയാണ്.

രാവിലെ എട്ട് മണിക്ക് കാലാവസ്ഥാ വ്യതിയാനം അവതരിപ്പിക്കാനെത്തിയ ലിബര്‍ട്ട് ചാനിനെ ഒരു വശത്തു കൂടി ക്രിസ് കോട്ട് കൈമാറുകയായിരുന്നു. കൈകള്‍ കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ചാന്‍ ധരിച്ചിരുന്നത്. ഇത് മൂടിവെക്കാന്‍ഡ തരത്തിലുള്ള വസ്ത്രമാണ് ക്രിസ് നല്‍കിയത്. പ്രതീക്ഷിക്കാത്ത നേരത്ത് കോട്ട് കൈമാറിയപ്പോള്‍ പകച്ചു പോയ ചാന്‍ ഉടന്‍ കോട്ട് വാങ്ങി ധരിച്ചു, ഇതെല്ലാം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. പ്രേക്ഷകരുടെ ഇടയില്‍ അത് പരിഹാസത്തിന് വഴിവെച്ചു.

താന്‍ ആദ്യം കറുപ്പും വെളുപ്പും നിറമുള്ള വസ്ത്രമാണ് അണിഞ്ഞിരുന്നത്. എന്നാല്‍ കാലാവസ്ഥ അവതരിപ്പിക്കുമ്പോള്‍ പുറകിലെ ക്രോമയുമായി യോജിച്ചു പോകില്ലെന്ന് കണ്ടാണ് കറുത്ത കോക്ക്‌ടെയില്‍ വസ്ത്രം അണിഞ്ഞതെന്ന് ചാന്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

DONT MISS