പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

petrol
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. മെയ് തുടക്കത്തില്‍ പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഉയര്‍ച്ചയും ഡോളര്‍-രൂപ വിനിമയ നിരക്കില്‍ ഉണ്ടായ വ്യത്യാസവുമാണ് വില വര്‍ദ്ധനവിന് കാരണമായത്.

DONT MISS
Top