കൈയ്യില്‍ കടിച്ചുതൂങ്ങിയ സ്രാവുമായി യുവതി ആശുപത്രിയില്‍

Shark

മിയാമി: വലതു കൈയ്യില്‍ കടിച്ചുതൂങ്ങിയ സ്രാവുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. ബോക റാറ്റണ്‍ ബീച്ചില്‍ നീന്താനെത്തിയ 23 കാരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായി ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍വെച്ച് സ്രാവിനെ നീക്കം ചെയ്ത് യുവതിയെ രക്ഷിച്ചു.

61 സെന്റീമീറ്റര്‍ നീളമുള്ള സ്രാവ് യുവതി ബീച്ചില്‍ നീന്തവെ വലതു കൈയ്യില്‍ കടിക്കുകയായിരുന്നു. കടിയേറ്റ് യുവതിയുടെ കൈയ്യില്‍ നിന്നും ചോരവാര്‍ന്നു. ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന ഒരാള്‍ യുവതിയുടെ സഹായത്തിനെത്തി സ്രാവിനെ കൊന്നെങ്കിലും പിടിവിടാന്‍ സ്രാവ് തയ്യാറായില്ല. നഴ്‌സ് ഷാര്‍ക്ക് ഗണത്തില്‍ പെട്ടതാണ് സ്രാവ്. ആളുകള്‍ അധികം കണ്ടുപരിചയമില്ലാത്തതാണ് നഴ്‌സ് ഷാര്‍ക്ക്.

പത്തടി നീളത്തില്‍ വളര്‍ച്ച കൈവരിക്കുന്ന നഴ്‌സ് ഷാര്‍ക്കുകള്‍ സാധാരണ സമാധാനപ്രിയരാണ്. ഫ്‌ലോറിഡയിലെ അറ്റ്‌ലാന്റിക് തീരമേഖയിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. അതേസമയം നീന്താനെത്തിയവര്‍ സ്രാവിനെ വാലില്‍ പിടിച്ച് പ്രകോപിപ്പിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

DONT MISS
Top