അക്ഷരങ്ങളുടെ ആദ്യപാഠം പഠിച്ച പള്ളിക്കൂടത്തില്‍ വോട്ട് ചെയ്ത സന്തോഷത്തില്‍ മുകേഷ്

mukesh

അക്ഷരങ്ങളുടെ ആദ്യ പാഠം പഠിച്ച പള്ളിക്കൂടത്തില്‍ തന്നെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നടനും കൊല്ലം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ മുകേഷ്. ഇത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജനങ്ങള്‍ അവരുടെ വിലയേറിയ വോട്ട് അഴിമതിക്കെതിരെ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഭാഗമാകണമെന്ന് മുകേഷ് അഭ്യര്‍ത്ഥിച്ചു. ഓരോ വോട്ടും വിലപ്പെട്ടതാണ്. ഈ അവസരം പാഴാക്കരുതെന്നും മുകേഷ് ഓര്‍മ്മിപ്പിക്കുന്നു.

വോട്ടെടുപ്പ് ആരംഭിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ മുകേഷ് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. മരുമകന്‍ ദിവ്യദര്‍ശനൊപ്പമെത്തിയാണ് തന്റെ സമ്മതിദാനാവകാശം നിര്‍വ്വഹിച്ചത്.

DONT MISS
Top