നവമാധ്യമ പ്രചാരണം; കരുണാനിധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

karunanidhi

ചെന്നൈ: നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ ഡിഎംകെ നേതൃത്വത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് എം കരുണാനിധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടിയുണ്ടായേക്കും. എഐഎഡിഎംകെയുടെ ഐടി വഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും മറ്റും പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാനും രാഷട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top