ഔദ്യോഗിക വസതിയില്‍ ‘ആദ്യ’മായെത്തിയ അമ്മയ്‌ക്കൊപ്പം സമയം പങ്കിട്ട് മോദി

heera
ദില്ലി: തിരക്കുകള്‍ മാറ്റിവെച്ച് അമ്മ ഹീരാബെന്നിനൊപ്പം സമയം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. തന്റെ 64-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി അമ്മയുടെ അനുഗ്രഹം തേടിയെത്തിയ മോദിയെ നാം കണ്ടതാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെ ഔദ്യോഗിക വസതിയിലെത്തിയ ഹീരാബെന്നിനൊപ്പം മോദി ഏറെ നേരം ചെലവഴിച്ചു. അമ്മയോടപ്പമുള്ള നിമിഷങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വീല്‍ ചെയറിലിരുത്തി അമ്മയെ പൂന്തോട്ടത്തിലൂടെ കൊണ്ടുപോകുന്ന ചില ചിത്രങ്ങള് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

heera-2

മോദി പ്രധാനമന്ത്രിയായ ശേഷം ഹീരാബെന്‍ ആദ്യമായാണ് ഔദ്യോഗിക വസതി സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസത്തോളം മോദിക്കൊപ്പം തങ്ങിയ ശേഷം ഹീരാബെന്‍ ഗുജറാത്തിലേക്ക് മടങ്ങി.

DONT MISS
Top