‘കുളം കര ആവലാതി’: നുണപ്പെട്ടിയെ കളിയാക്കി വേറിട്ടൊരു നുണപ്പാട്ട്

kulam-kara

മാധ്യമങ്ങളിലെ നുണപ്രചരണങ്ങളെ കണക്കറ്റ് വിമര്‍ശിച്ച് 300ഓളം നാട്ടുകാരുടെ സഹകരണത്താല്‍ രൂപം കൊണ്ട കൂട്ടപ്പാട്ട് ശ്രദ്ധേയമാകുന്നു. വാര്‍ത്തകള്‍ അറിയുന്ന നാട്ടുകാരുടെ ആവലാതികള്‍ അറിയിക്കുന്ന രീതിയിലാണ് കുളം കര ആവലാതി എന്ന വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. കിരണ്‍ നാഥ് കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് നിഖില്‍ മാധവാണ്. അഴിമതിക്കേസുകള്‍, വ്യാജ സിഡി കേസുകള്‍, പീഡന വാര്‍ത്തകള്‍ തുടങ്ങിയവയൊക്കെ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് മാധ്യമങ്ങളുടെ നുണപ്രചരണമാണെന്ന് പാട്ടില്‍ വിമര്‍ശിക്കുന്നു. സത്യം മാത്രം പറയുന്നൊരു യന്ത്രം കണ്ടുപിടിച്ചാലെ ഇതിന് അവസാനമുണ്ടാവൂയെന്ന് പറഞ്ഞ് കൊണ്ടാണ് പാട്ട് അവസാനിക്കുന്നത്.

DONT MISS