ഗണേഷ്‌കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നിവിന്‍പോളിയും; വീഡിയോ

nivin

തിരുവനന്തപുരം: മോഹന്‍ലാലിലും ദിലീപിനും പിന്നാലെ പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ നിവിന്‍പോളിയും. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് നിവിന്‍ ഗണേഷ്‌കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. പത്തനാപുരത്ത് വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ചില തിരക്കുകള്‍ കാരണം വരാന്‍ സാധിച്ചില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ നിവിന്‍ പറയുന്നു. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ഏറ്റവും അധികം ആരാധനയും ബഹുമാനവും തോന്നിയത് ഗണേഷ് കുമാറിനോടാണെന്ന് നിവിന്‍ പോളി പറയുന്നു. മന്ത്രിയായിരുന്നപ്പോള്‍ അേേദ്ദഹം നാടിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ നാം കണ്ടതാണ്. ഒരു പദ്ധതി ഏറ്റെടുത്താല്‍ അത് കൃത്യമായി പഠിച്ച്, ചങ്കൂറ്റത്തോടെ, യാതൊരു അഴിമതിയും കൂടാതെ നടപ്പിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇതുപോലെയുള്ള വ്യക്തികള്‍ ഭരണത്തില്‍ വരണമെന്നാണ് നാം ആഗ്രഹിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഗണേഷിന് വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നിവിന്റെ വീഡിയോ അവസാനിക്കുന്നത്.

ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മോഹന്‍ലാലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചലചിത്രതാരങ്ങള്‍ എത്തരുതെന്ന് താരസംഘടനയായ അമ്മയില്‍ നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നതായി പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷ് പറഞ്ഞിരുന്നു. എന്നാല്‍ അമ്മയിലെ അംഗങ്ങള്‍ പ്രചാരണത്തിന് പോകുന്നതിന് യാതൊരു നിന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതില്‍ പ്രതിഷേധിച്ച് നടന്‍ സലീംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു.

DONT MISS
Top