ശരീരത്തില്‍ അണിയാം ഈ റോബോട്ടിനെ; അയണ്‍മാന്‍ സ്യൂട്ടുമായി ഹ്യുണ്ടായി

robot-2
ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ അയണ്‍മാനിലേതുപോലെ സൂപ്പര്‍ ഹീറോ ആകാന്‍ കഴിയുന്ന റോബോട്ട് ആകുക. അതൊരു സ്വപ്‌നം മാത്രമാണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാല്‍ അയണ്‍മാന്‍ പ്രവര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലോ? അക്കാര്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് പ്രമുഖ കൊറിയന്‍ വാഹന നിര്‍മ്മിതാക്കളായ ഹ്യുണ്ടായി.

ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന ആവരണം പോലെയാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കാണ് റോബോട്ടിനെ ഉപയോഗിക്കുക. പിന്നീട് സൈനികാവശ്യങ്ങള്‍ക്കും, മറ്റ് വാഹന, കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും ഈ റോബോട്ടിനെ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

robot

ശാരീരികാവശതകള്‍ നേരിടുന്നവര്‍ക്കും, വൃദ്ധര്‍ക്കും ഈ റോബോട്ടിനെ ഉപയോഗപ്പെടുത്താം. 60 കിലോ വരെ ഭാരം റോബോട്ടിന് എടുക്കാന്‍ കഴിയും. റോബോട്ട് സ്യൂട്ടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഉടന്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് ഹ്യണ്ടായ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top