ഈസ്റ്റര്‍ ആഘോഷിക്കുന്നതിന് ഓര്‍ഡര്‍ ചെയ്ത കേക്കില്‍ ഉപയോഗിച്ച നിലയിലുള്ള കോണ്ടം

CAKE

മോസ്‌കോ: ഈസ്റ്ററിന് മുറിച്ച കേക്കില്‍ നിന്നും യുവതിക്ക് ലഭിച്ചത് ഉപയോഗിച്ച നിലയിലുള്ള കോണ്ടം. തെക്കന്‍ റഷ്യയിലെ ടൈയ്യൂമന്‍ ഒബഌസ്റ്റിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും യുവതി വാങ്ങിയ കേക്കിലാണ് ഉപയോഗിച്ച നിലയിലുള്ള കോണ്ടം കണ്ടെത്തിയത്. ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി ടാറ്റിയാന എന്ന യുവതിയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കേക്കിന് ഓര്‍ഡര്‍ നല്‍കിയത്. വര്‍ഷങ്ങളായി ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമാണ് യുവതിയും കുടുംബവും സാധനങ്ങള്‍ വാങ്ങിച്ചുവരുന്നത്. ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നും വിവരം സൂപ്പര്‍മാര്‍ക്കറ്റിന്റെ തലപ്പത്ത് അറിയിച്ചിട്ടുണ്ടെന്നും ടാറ്റിയാന വ്യക്തമാക്കി.

cake-2

റഷ്യന്‍ കലണ്ടര്‍പ്രകാരം മെയ് ഒന്നിനായിരുന്നു ഈസ്റ്റര്‍. ഈസ്റ്റര്‍ ആഘോഷത്തിന് വേണ്ടി രണ്ട് ദിവസം മുന്‍പ് തന്നെ ടാറ്റിയാന സൂപ്പര്‍മാര്‍ക്കറ്റില്‍ കേക്ക് ഓര്‍ഡര്‍ ചെയ്തു. ടാറ്റിയാന തന്നെയെത്തിയാണ് കേക്ക് വാങ്ങിയത്. കോണ്ടം കണ്ടപ്പോള്‍ ആദ്യം മനസിലായില്ലെന്ന് യുവതി പറയുന്നു. പ്ലാസ്റ്റിക് കൊണ്ടുള്ള കൈയുറയാണെന്നാണ് കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ കോണ്ടമാണെന്ന് മനസിലാകുകയായിരുന്നുവെന്നും ടാറ്റിയാന പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് പ്രവര്‍ക്കുന്ന ബേക്കറിയിലാണ് കേക്ക് നിര്‍മ്മിക്കുന്നത്. സംഭവത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് യുവതി ആവശ്യപ്പെടുന്നു. പ്രദേശത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

DONT MISS
Top