നികേഷ് കുമാറിനൊപ്പം ബൈക്കില്‍ പ്രചാരണം നടത്തി ഇന്നസെന്റ് എംപി

nikesh

കണ്ണൂര്‍: അഴീക്കോടെ ഇടത് സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിന് വേണ്ടി പ്രചരണത്തില്‍ പങ്കെടുത്ത് എംപിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. അഴീക്കോട് പ്രചരണത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിയിലാണ് ഇന്നസെന്റ് എംപി പങ്കെടുത്തത്. നികേഷ് കുമാര്‍ ഓടിച്ച ബൈക്കിന് പിറകില്‍ ഇരുന്നാണ് എംപി പ്രചരണത്തിന്റെ ഭാഗമായത്.

ഇതിനിടെ നടന്‍ സലിം കുമാര്‍ ചലച്ചിത്ര സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചതില്‍ കുഴപ്പമില്ലെന്നും അതൊക്കെ സ്വന്തം തീരുമാനം ആണെന്നും ഇന്നസെന്റ് വ്യക്തമാക്കി. നടന്‍മാര്‍ പ്രചരണത്തിന് പോകുന്നത് വ്യക്തി ബന്ധം കൂടി കണക്കിലെടുത്താണെന്നും ഇന്നസെന്റ് പറഞ്ഞു.

താരങ്ങള്‍ പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു.താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടങ്ങളില്‍ പക്ഷം പിടിക്കരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജി വെച്ചത്.

DONT MISS