ലാത്തൂരിലേക്ക് കുടിവെള്ളമെത്തിച്ചതിന് റെയില്‍വെ നാല് കോടി രൂപയുടെ ബില്ലയച്ചു

latur

ലാത്തൂര്‍: കടുത്ത വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ആവശ്യമായ കുടിവെള്ളമെത്തിച്ചതിന് നാലു കോടി രൂപയുടെ ബില്ലുമായി റെയില്‍വേ. ഇത്രയും തുകയുടെ ബില്ല് ജില്ലാ കലക്ടര്‍ക്കാണ് റെയില്‍വേ അധികൃതര്‍ അയച്ചത്. 6.20 കോടി ലിറ്റര്‍ വെള്ളമാണ് ഇതുവരെയായി റെയില്‍വേ ലാത്തൂരില്‍ എത്തിച്ചത്. അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ബില്‍ കലക്ടര്‍ക്ക് അയച്ചത്.

തുക അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിയമത്തിന്റെ വഴി സ്വീകരിക്കാമെന്നും മധ്യമേഖല ജനറല്‍ മാനേജര്‍ എസ്‌കെ സൂദ് അറിയിച്ചു. ജലക്ഷാമം രൂക്ഷമായതോടെയാണ് റെയില്‍വേ ജലതീവണ്ടികള്‍ ലാത്തൂരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. 2013ലുണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ജലതീവണ്ടികള്‍ മഹാരാഷ്ട്രയിലേക്ക് ജലവിതരണം നടത്തുക എന്ന ആശയം റെയില്‍വേ പരിഗണിച്ചത്. 943 ഗ്രാമങ്ങളുള്ള ലാത്തൂരില്‍ ഏകദേശം 18 ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്.

DONT MISS
Top