ജലട്രെയിന് പിന്നാലെ ലത്തൂരിന് റെയില്‍വെ വക നാലുകോടിയുടെ ബില്‍

water train

മുംബൈ: ജലക്ഷാമം രൂക്ഷമായ ലത്തൂരിന് ആശ്വാസമായി  റെയില്‍വെയുടെ ജലട്രെയിനിനു പിന്നാലെ  വെള്ളത്തിന്റെ വിലയായി നാലുകോടി രൂപയുടെ ബില്ലും. ജില്ലാ കളക്ടര്‍ക്കാണ് ചിലവിനത്തിലുള്ള ബില്‍ ലഭിച്ചിരിക്കുന്നത്.

ഭരണാധികാരികളുടെ നിര്‍ദ്ദേശപ്രകാരമാണ് കളക്ടര്‍ക്ക് ബില്‍ അയച്ചതെന്ന് സെന്‍ട്രല്‍ റെയില്‍വെ ജനറല്‍ മാനേജര്‍ എസ്. കെ സൂദ് വ്യക്തമാക്കി. തുക ഒടുക്കണോ അതോ ശരിയായ രീതിയില്‍ക്കൂടി ഇളവിന് ശ്രമിക്കണോ എന്നത് ജില്ലാ ഭരണാധികാരിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ പന്ത്രണ്ടിനാണ് ജല്‍ദൂത് എന്ന പേരിലുള്ള ജലട്രെയിന്‍ ലാത്തൂരിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി എത്തിയത്. വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെട്ട് 342 കിലോമീറ്ററുകള്‍ താണ്ടിയാണ് ജല്‍ദൂത് ലാത്തൂരിലെത്തിയത്. ഈ യാത്രാ ചിലവാണ് ഇപ്പോള്‍ റെയില്‍വെ ഈടാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പത്ത് വാഗണുള്ള ജലട്രെയിനില്‍ ഒമ്പത് തവണയാണ് ലാത്തൂരിലേക്ക് ജലമെത്തിച്ചത്.

DONT MISS
Top