ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍നിന്ന് ദില്ലി മോചനം നേടുന്നു: ഈ തവണ 11 ആം സ്ഥാനത്ത്

pollution

ജനീവ: ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍നിന്ന് ദില്ലി മോചനം നേടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ വിവര പ്രകാരം 2014ല്‍ ഒന്നാമതായിരുന്ന ദില്ലി ഇപ്പോള്‍ 11ആം സ്ഥാനത്താണ്. ഒന്നാം സ്ഥാനം ഇപ്പോള്‍ ഇറാനിലെ സാബോള്‍ നഗരത്തിനാണ്. 103 രാജ്യങ്ങളിലെ 3000 നഗരങ്ങളിലാണ് പഠനം നടത്തിയത്. 2014ല്‍ 1600 നഗരങ്ങളായിരുന്നു പഠനത്തിന് തെരഞ്ഞെടുത്തത്. ഓരോ ക്യൂബിക് മീറ്റര്‍ വായുവിലും അടങ്ങിയ മലിനീകരണ തോത് 2.5 എന്ന രീതിയില്‍ പരിശോധിച്ചാണ് ഈ കണക്കെടുപ്പ്.

pollution

അന്തരീക്ഷ മലിനീകരണം രൂക്ഷമായ നഗരങ്ങളില്‍ ഇന്ത്യയിലെ ഗ്വാളിയോറിനാണ് രണ്ടാം സ്ഥാനം. അലഹബാദ് മൂന്ന്, സൗദി അറേബ്യയിലെ റിയാദ് നാല്, സൗദിയിലെ തന്നെ അല്‍ ജുബൈല്‍ അഞ്ച് എന്നീ സ്ഥാനങ്ങളിലാണ്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം ദീര്‍ഘകാലം തുടര്‍ന്നാല്‍ കാന്‍സര്‍, പക്ഷാഘാതം, ഹൃദ്‌രോഗങ്ങള്‍ ജനങ്ങളെ ബാധിക്കാന്‍ സാധ്യതയേറെയുണ്ട്. വര്‍ധിച്ചുവരുന്ന ഹൃദയാഘാതങ്ങള്‍ ഇതിന്റെ ലക്ഷണമാണെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.

അന്തരീക്ഷ മലനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളുടെ പെരുപ്പമാണ്. പ്രത്യേകിച്ച ഡീസല്‍ വാഹനങ്ങള്‍. മാലിന്യ സംസ്‌കരണത്തിലെ അപാകത, കെട്ടിടങ്ങളിലെ ശീതീകരണികള്‍, കാര്‍ഷിക മേഖലയിലെ കീടനാശിനി ഉപയോഗം, ഊര്‍ജത്തിനായി ഡീസല്‍, കല്‍ക്കരി ജനറേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എല്ലാം മലിനീകരണത്തിന് കാരണമാകുന്നു. ദില്ലി മുഖ്യമന്ത്രി കേജ്രിവാളിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന വാഹനനിയന്ത്രണങ്ങളും പരിഷ്‌കരണങ്ങളും ഫലം കണ്ടു എന്നതിന്റെ തെളിവ് തന്നെയാണ് പുതിയ ഫലം.

DONT MISS
Top