ഇന്ത്യന്‍ വംശജയായ അധ്യാപികയ്ക്ക് ഒബാമയുടെ ആദരം

teacher

ഓസ്റ്റിന്‍: ഇന്തോ-അമേരിക്കന്‍ അധ്യാപികയ്ക്ക് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം. ചെന്നൈ സ്വദേശിനിയായ രേവതി ബാലകൃഷ്ണനാണ് വൈറ്റ് ഹൗസില്‍ വെച്ച് ആദരിക്കപ്പെട്ടത്. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് രേവതിക്ക് അംഗീകാരം ലഭിച്ചത്.

ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌കൂള്‍ അധ്യാപികയാണ് രേവതി ബാലകൃഷ്ണന്‍. ഈ വര്‍ഷത്തെ ടെക്‌സാസ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറില്‍ രേവതി പങ്കെടുക്കാനിരിക്കുകയാണ്. ടെക്‌സാസ് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ രേവതിയായിരുന്നു.

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും, ക്ലാസില്‍ കുട്ടികളുമായി ഇടപഴകുന്നതും, ക്രിയാത്മക സമീപനത്തിലും കഴിവു തെളിയിച്ചവരെയാണ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കുന്നത്.

കണക്കാണ് രേവതിയുടെ വിഷയം. അധ്യാപനത്തിനു മുമ്പ് സിസ്റ്റം അനലിസിസ്റ്റായിരുന്നു രേവതി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

DONT MISS
Top