ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍; അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ ഷൂട്ട്

മാതൃദിനത്തില്‍ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് നടത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ കിംബേര്‍ലി ടുക്കി എന്നൊരമ്മ. ഒരു പ്രസവത്തില്‍ ഉണ്ടായ തന്റെ അഞ്ച് മക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

children

50 കൈവിരലുകള്‍, 50 കാല്‍വിരലുകള്‍, ഒരേസമയം മിടിക്കുന്നത് ആറ് ഹൃദയങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കിം ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാതൃദിനത്തില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടവരായി കിമ്മും അഞ്ച് മക്കളും. ഒറ്റ പ്രസവത്തില്‍ അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ കിം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇന്ന് വീണ്ടും അമ്മയും മക്കളും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ജനിവരി 28നായിരുന്നു കിം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

child

കുഞ്ഞുങ്ങളെയെല്ലാം മനോഹരമായി വസ്ത്രം ധരിപ്പിച്ച് കിടത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഉറഞ്ഞുന്ന അഞ്ച് കുഞ്ഞുങ്ങളും ആരുടെയും മനം കവരുന്നവരായി. എറിന്‍ എലിസബത്താണ് ഫോട്ടോഗ്രാഫര്‍. പ്രസവത്തിനു മുമ്പും കിം ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

child-2

വോണ്‍ ടുക്കിയാണ് കിമ്മിന്റെ ഭര്‍ത്താവ്. മുന്‍ വിവാഹത്തില്‍ കിമ്മിന് ഒരു ആണ്‍കുട്ടിയുണ്ട്. വോണിന് ഇരട്ടകളായ പെണ്‍കുട്ടികളുണ്ട്.

DONT MISS